തകര്‍ന്ന വിമാനത്തിന്‍റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ വീണ്ടെടുത്തു; നിർണായകം

കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയുന്നതില്‍ നിര്‍ണായകമാണ് ഇത്. വിമാന അപകടത്തില്‍ മരണം 18 ആയി. ചികില്‍സയില്‍ കഴിയുന്ന 172 പേരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുരന്തത്തില്‍ മരിച്ച  ഒരാളെക്കൂടി തിരിച്ചറിഞ്ഞു. മെഡി. കോളജിലുള്ള കോഴിക്കോട് പുറമേരി രമ്യ മുരളീധരനെയാണ് തിരിച്ചറിഞ്ഞത്.  കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറത്തുകാരനായ ചോയിമഠത്തില്‍ ഹംസയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി എത്തിയെങ്കിലും ഇദ്ദേഹം ബീച്ച് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണെന്നു പിന്നീട് കണ്ടെത്തി.

Read Full Article Here

Continue Reading

നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണം

മൂന്നാർ∙ ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് നാലു പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്.

ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചു.

Read Full Article Here

Continue Reading

സംസ്ഥാനത്ത് 511 ഹോട്ട് സ്പോട്ടുകള്‍; പുതുതായി 12 എണ്ണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്പോട്ടുകള്‍ക്കൂടി പ്രഖ്യാപിച്ചു. 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍- കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍- തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയത്. 

Read Full Article here

Continue Reading

താടി നീട്ടി സൂപ്പർ ലുക്കിൽ മോഹൻലാൽ: ഏറ്റവും പുതിയ ചിത്രങ്ങൾ

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.  താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.  

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകർക്കായി ഒരുക്കുക എന്ന ആകാംക്ഷയിൽ ആണ് ആരാധകർ. 

Read Full Article here

Continue Reading

കേരളത്തിൽ 1298 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവർ 800; ആകെ മരണം 97

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് 5ന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

പോസിറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 219

കോഴിക്കോട് 174

കാസര്‍കോട് 153

പാലക്കാട് 136

മലപ്പുറം 129

ആലപ്പുഴ 99

തൃശൂര്‍ 74

എറണാകുളം 73

ഇടുക്കി  58

വയനാട് 46

കോട്ടയം 40

പത്തനംതിട്ട 33

കണ്ണൂര്‍ 33

കൊല്ലം 31

നെഗറ്റീവായവർ, ജില്ല തിരിച്ച്

എറണാകുളം 146

തിരുവനന്തപുരം 137

മലപ്പുറം 114

കാസർകോട് 61

കോട്ടയം 54

കൊല്ലം 49

തൃശൂര്‍ 48

പത്തനംതിട്ട 46

പാലക്കാട് 41

ആലപ്പുഴ 30

ഇടുക്കി 20

വയനാട് 20

കണ്ണൂര്‍ 18

കോഴിക്കോട് 16

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read Full Article Here

Continue Reading